
വയനാട്: വയനാട് മീനങ്ങാടി ദേശീയപാതയില്‍ വെള്ളിയാഴ്ച ഉണ്ടായ വാഹനാപകടത്തില്‍ ഒരു മരണം കൂടി. ഏച്ചോം കൈപ്പാട്ടുകുന്ന് കിഴക്കെ പുരയ്ക്കല്‍ അഭിജിത്ത് (20) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെ കൃഷ്ണഗിരിക്ക് സമീപത്തായിരുന്നു അപകടമുണ്ടായത്. ബൈക്കും സ്കൂട്ടറും കാറും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.
അപകടത്തില്‍ പന്നിമുണ്ട തച്ചമ്പത്ത് ശിവരാഗ് (20) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഏച്ചോം സ്വദേശി അലൻ, മൈലമ്പാടി സ്വദേശി ബിജു എന്നിവർ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group