സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി അശ്ലീല വിഡിയോകള്‍ നിര്‍മിച്ച കേസില്‍ സ്വകാര്യ വിമാനക്കമ്പനിയിലെ പൈലറ്റ് അറസ്റ്റില്‍.

Spread the love

ഡല്‍ഹി: സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി അശ്ലീല വിഡിയോകള്‍ നിര്‍മിച്ച കേസില്‍ സ്വകാര്യ വിമാനക്കമ്പനിയിലെ പൈലറ്റ് അറസ്റ്റില്‍.

ഉത്തര്‍പ്രദേശ് സ്വദേശിയായ മോഹിത് പ്രിയദര്‍ശി (31) നെയാണ് പോലീസ് പിടികൂടിയത്. ഡല്‍ഹി പോലീസാണ് പ്രതിയെ പിടികൂടിയത്. പോലീസിന്റെ പരിശോധനയില്‍ ഇയാളുടെ ഫോണില്‍ നിന്നും യുവതികളുടെ വീഡിയോകള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ 74 അശ്ലീല വീഡിയോകളും കണ്ടെത്തി.

സിഗരറ്റ് ലൈറ്റര്‍ പോലെ തോന്നിക്കുന്ന ചെറിയ ഒളിക്ക്യമാറയും ഇയാളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇത് ഉപയോഗിച്ചാണ് പ്രതി യുവതികളുടെ വീഡിയോ എടുത്തിരുന്നത് എന്ന് പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. മാര്‍ക്കറ്റില്‍ പോയപ്പോള്‍ ആരോ രഹസ്യമായി തന്റെ വീഡിയോ എടുക്കുന്നത് പോലെ തോന്നി. തുടര്‍ന്ന് യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണത്തില്‍ സിസിടിവി പരിശോധനയില്‍ പ്രതിയെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് മോഹിത്തിനെ പിടികൂടുകയായിരുന്നു.

തിരക്കേറിയ സ്ഥലങ്ങളാണ് മോഹിത് വീഡിയോ എടുക്കാന്‍ ഉപയോഗിച്ചിരുന്നത്. ലൈറ്റർ പോലുള്ള ചെറിയ ക്യാമറ ഇയാള്‍ കാലിന്റെ വിരലുകള്‍ക്കിടയില്‍ വച്ചാണ് യുവതികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത് എന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലീസിനോട് പറഞ്ഞു.

തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് വീഡിയോ എടുത്തിരുന്നത് എന്നും 2023 ഡിസംബര്‍ മുതല്‍ ഇങ്ങനെ ചെയ്യാന്‍ തുടങ്ങിയിരുന്നു എന്നും മോഹിത് പോലീസിനോട് പറഞ്ഞു. ഇയാള്‍ വിവാഹം കഴിച്ചിട്ടില്ല. സ്വകാര്യ കമ്പനിയിലെ പ്രൈവറ്റ് ജെറ്റിന്റെ പൈലറ്റായി ജോലി ചെയ്യുകയായിരുന്നു മോഹിത്.