കോട്ടയം കവണാർ ടൂറിസം ജലമേള ഇന്ന്:പതിനഞ്ചോളം കളിവള്ളങ്ങൾ പങ്കെടുക്കും: ശ്രീശക്തീശ്വരം ക്ഷേത്രക്കടവിൽ നിന്നും ജല ഘോഷയാത്രയോടെ ആരംഭിക്കുന്ന ജലമേള മന്ത്രി വി.എൻ.വാസവനും കെ.ഫ്രാൻസിസ് ജോർജ് എംപിയും ചേർന്ന് ഉദ്ഘാടനം ചെയ്യും.

Spread the love

കുമരകം :അയ്മനം : കവണാർ ടൂറിസം ജലമേള ഇന്ന് 3.00 മണിക്ക് കവണാർ ആറ്റിൽ നടക്കും. അവിട്ടം ദിനമായ ഇന്ന് ഉച്ചയ്ക്കു 2 മണിക്ക് ശ്രീശക്തീശ്വരം

ക്ഷേത്രക്കടവിൽ നിന്നും ജല ഘോഷയാത്രയോടെ ആരംഭിക്കുന്ന ജലമേള 2.30നു മന്ത്രി വി.എൻ.വാസവനും കെ.ഫ്രാൻസിസ് ജോർജ് എംപിയും ചേർന്ന് ഉദ്ഘാടനം

ചെയ്യും. ഡോ. എം.വി നടേശൻ വിശിഷ്‌ടാതിഥിയാകും. ക്ലബ് പ്രസിഡൻ്റ് എം.കെ.പൊന്നപ്പൻ അധ്യക്ഷത വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്തരവാദിത്ത ടൂറിസത്തിന് ലോക ഭൂപടത്തിൽ ശ്രദ്ധ നേടിയ കുമരകം, അയ്മനം പഞ്ചായത്തുകളിൽ നടക്കുന്ന ജലമേളയാണ് കവണാർ ടൂറിസം ജലമേള.

പവിലിയനിലേക്കുള്ള പ്രവേശനം പാസിലൂടെ നിയന്ത്രിച്ചിട്ടുണ്ട്. ജലോത്സവത്തിൽ പതിനഞ്ചോളം കളിവള്ളങ്ങൾ പങ്കെടുക്കും.