
പാലക്കാട്: പാലക്കാട് പുതുനഗരത്തെ വീട്ടിലെ പൊട്ടിത്തെറിയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഷെരീഫിൻ്റെ മൊഴിയെടുക്കും. തൃശൂർ മെഡി.കോളജിൽ ചികിത്സയിൽ കഴിയുന്ന ഷെരീഫ് അപകടനില തരണം ചെയ്തെന്നാണ് മെഡിക്കൽ റിപ്പോർട്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് തൃശൂരിലെത്തി മൊഴിയെടുക്കുക. ഇതിനായി ചികിത്സികുന്ന ഡോക്ടറുടെ അനുമതിയും പൊലീസ് തേടും.
പന്നിപടക്കം കൊണ്ടു വന്നത് പരുക്കേറ്റ ഷെരീഫാണെന്നാണ് പൊലീസ് നിഗമനം. ഷെരീഫിൻ്റെ വീട്ടിൽ ഇന്നലെ പൊലീസ് പരിശോധന നടത്തിയിരുന്നു. ഷെരീഫിൻ്റെ കയ്യിൽ നിന്ന് പന്നിപ്പടക്കം വീണു പൊട്ടിയതാകാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഷെരീഫ് സഹോദരിയെ കാണാനാണ് വീട്ടിൽ എത്തിയത്. ഇയാളുടെ രാഷ്ട്രീയ പശ്ചാത്തലവും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഷെരീഫ് സ്ഥിരമായി പന്നി പടക്കം ഉപയോഗിച്ച് പന്നിയെ പിടിക്കാറുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുമുണ്ട്. മൊഴി നൽകാൻ പരിക്കേറ്റ സഹോദരി വൈമുഖ്യം കാണിക്കുന്നതോടെയാണ് ഷരീഫിൻ്റെ മൊഴി രേഖപ്പെടുത്താൻ പൊലീസ് ശ്രമിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group