എൻ.ഐ.ആര്‍.എഫ് റാങ്കിങ്: ഓവറോള്‍ വിഭാഗത്തില്‍ ഐഐടി മദ്രാസ് ഒന്നാമത്; ആദ്യ നൂറില്‍ കേരളത്തില്‍ നിന്നുള്ള നാല് സ്ഥാപനങ്ങള്‍

Spread the love

ഡല്‍ഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് നിശ്ചയിക്കുന്ന നാഷണല്‍ ഇൻസ്റ്റിറ്റ്യൂഷണല്‍ റാങ്കിങ് ഫ്രെയിംവർക്കിന്റെ (എൻ.ഐ.ആർ.എഫ്) ഏറ്റവും പുതിയ റാങ്കിങ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ചു.

ഓവറോള്‍ വിഭാഗത്തില്‍ ഐ.ഐ.ടി) മദ്രാസ് ഇത്തവണയും ഒന്നാം സ്ഥാനത്തെത്തി. ഐ.ഐ.എസ് .സി ബംഗ്ലളുരു രണ്ടാം റാങ്കും ഐ.ഐ.ടി) ബോംബെ മൂന്നാം റാങ്കും കരസ്ഥാമാക്കി.

ഐ.ഐ.ടി ഡല്‍ഹി (നാല്), ഐ.ഐ.ടി കാണ്‍പൂർ (അഞ്ച്), ഐ.ഐ.ടി ഖൊരഗ്പൂർ (ആറ്), ഐ.ഐ.ടി റൂർകി (ഏഴ്), എയിംസ് ഡല്‍ഹി (എട്ട്), ജവഹല്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി ഡല്‍ഹി (ഒൻപത്), ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി (പത്ത്) എന്നീ സ്ഥാപനങ്ങള്‍ ആദ്യപത്തിലിടം പിടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓവറോള്‍ വിഭാഗത്തില്‍ ആദ്യ നൂറില്‍ കേരളത്തില്‍ നിന്നുള്ള നാല് സ്ഥാപനങ്ങളുണ്ട്. കേരള സർവകലാശാല (42), നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോജി(എൻ.ഐ.ടി) കോഴിക്കോട് (45), കൊച്ചിൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (50), മഹാത്മഗാന്ധി സർവകലാശാല കോട്ടയം (79) എന്നിവയാണ് കേരളത്തില്‍ നിന്നുള്ള സ്ഥാപനങ്ങള്‍