
ലഖ്നൗ:പരീക്ഷയുടെ തയ്യാറെടുപ്പിനായി പുലര്‍ച്ചെ മൂന്ന് വരെ ഉറങ്ങാതെ പഠിച്ച ബനാറസ് ഹിന്ദു സർവകലാശാലയിലെ (ഐഐടി-ബിഎച്ച്‌യു) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ഒന്നാം വർഷ എം ടെക് വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി.
മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ അനൂപ് സിംഗ് ചൗഹാൻ (31) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാലേ മരണകാരണം വ്യക്തമാകൂ.
ബുധനാഴ്ച രാവിലെ എട്ട് മണിക്ക് അനൂപിന് പരീക്ഷയുണ്ടായിരുന്നു. രാവിലെ ആറ് മണിക്ക് വിളിച്ചുണർത്താനെത്തിയ സുഹൃത്തുക്കളാണ് അനൂപിനെ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടത്. പിന്നീടാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രണ്ട് മാസം മുൻപാണ് ഇദ്ദേഹം ഐഐടിയില്‍ ചേർന്നത്. ഉത്തർപ്രദേശിലെ അസംഗഡ് സ്വദേശിയാണ്. പരീക്ഷയുടെ തയ്യാറെടുപ്പിനായി ചൊവ്വാഴ്ച രാത്രി മുതല്‍ ബുധനാഴ്ച പുലർച്ചെ മൂന്ന് മണി വരെ അനൂപും സുഹൃത്തുക്കളും അനൂപിന്റെ മുറിയില്‍ ഇരുന്ന് പഠിച്ചിരുന്നു. ഇതിന് ശേഷമാണ് ഉറങ്ങാൻ കിടന്നത്.
രാവിലെ ആറ് മണിക്ക് സുഹൃത്തുക്കള്‍ വിളിക്കുമ്ബോള്‍ അനൂപിൻ്റെ ശരീരത്തില്‍ ചൂടുണ്ടായിരുന്നു. സിപിആർ നല്‍കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നീടാണ് ആശുപത്രിയില്‍ കൊണ്ടുപോയതെന്ന് സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞു.
രാത്രി 11.30 ഓടെ അനൂപ് തന്റെ ഇളയ സഹോദരനുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും ആരോഗ്യപരമായ ആശങ്കകളൊന്നും പറഞ്ഞിരുന്നില്ലെന്നുമാണ് അനൂപിൻ്റെ പിതാവ് അസംഗഡിലെ അഭിഭാഷകനായ വിനോദ് സിംഗ് പറഞ്ഞത്