
കൊച്ചി: ലൈംഗികാരോപണങ്ങളില്‍പെട്ട പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചുള്ള പോസ്റ്റ് ചർച്ചയാകുന്നു.
ഷഹന എന്ന വ്ലോഗ് പേജില്‍ പങ്കുവെച്ച കുറിപ്പാണ് ചർച്ചയാകുന്നത്. ഇന്ന് ഈ സ്ഥിതി ഈ പ്രസ്ഥാനത്തിലെ മറ്റാർക്കെങ്കിലും ആയിരുന്നു വന്നിരുന്നത് എങ്കില്‍ ആ ആരോപണങ്ങളുടെ മുനയൊടിക്കാൻ അതിന്റെ സത്യം പുറത്തു കൊണ്ട് വരാൻ സർവ്വവും ത്യജിച്ച് അവൻ മുന്നിലുണ്ടാവുമായിരുന്നു എന്ന് പോസ്റ്റില്‍ പറയുന്നു.
നവീകരിക്കപ്പെടേണ്ടതുണ്ടെങ്കില്‍ നവീകരിച്ചു തന്നെ മടങ്ങിവരുമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
‘ഞാൻ അവനെ കണ്ടു, ആരോപണങ്ങളുടെ തീ ചൂളയില്‍ ഉരുകി തീർന്ന അവനെ’ എന്നു പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. ഇത്രയും കാലം സകല ശത്രുക്കളില്‍ നിന്നും ഉശിരും ഉയിരും നല്‍കി പ്രസ്ഥാനത്തിനും പ്രവർത്തകർക്കും പ്രതിരോധം തീർത്തവനാണ് രാഹുലെന്നും പോസ്റ്റില്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറിപ്പ് ഇങ്ങനെ:
ഞാൻ അവനെ കണ്ടു.. ആരോപണങ്ങളുടെ തീ ചൂളയില്‍ ഉരുകി തീർന്ന അവനെ.. ഉള്ളതും ഇല്ലാത്തതുമായ ആരോപണങ്ങളെ തള്ളി പറയാനോ ആരോപണം ഉന്നയിച്ചവരെ തിരിച്ചു ആക്രമിക്കാനോ ശ്രമിക്കാതെ നടുക്കടലില്‍ കൊടുംകാറ്റില്‍ അകപ്പെട്ടവനെ പോലെ ഒറ്റക്ക് നില്‍ക്കുന്ന അവനെ.. ഇത്രയും കാലം സകല ശത്രുക്കളില്‍ നിന്നും ഉശിരും ഉയിരും നല്‍കി പ്രസ്ഥാനത്തിനും പ്രവർത്തകർക്കും പ്രതിരോധം തീർത്ത അവൻ.. അവൻ കാരണം തന്നെ ഈ പ്രസ്ഥാനവും പ്രവർത്തകരും പ്രതിരോധത്തിലാവുന്നതിന്റെ വലിയ ദുഃഖം തളം കെട്ടി നില്‍ക്കുന്ന മുഖവുമായി അവനെ കണ്ടു…. ഒരു അധികാര സ്ഥാനവുമില്ലാതിരുന്ന കാലത്ത് ഒരു ഉത്തരവാദിത്തവും ഇല്ലാതിരുന്ന സമയത്ത് അവൻ ചെയ്തു എന്ന് പറയപ്പെടുന്ന ആരോപണങ്ങളില്‍ ഒരാള്‍ പോലും നിയമപരമായി ഇന്ന് ഈ സമയം വരെയും ഒരു പരാതിയും നേരിട്ട് ഒരു അധികാരികള്‍ക്കും നല്‍കാതിരിന്നിട്ടും കൊടും കുറ്റവാളിയെ വേട്ടയാടുന്നത് പോലെ സകല മാധ്യമങ്ങളും TRPക്ക് വേണ്ടിയും ചില മാധ്യമങ്ങള്‍ പ്രത്യേക അജണ്ട നടപ്പിലാക്കുന്നതിന് വേണ്ടി വേട്ടയാടിയിട്ടും നിരന്തരം ശബ്ദമുയർത്തിയിരുന്ന അവൻ ശബ്ദമില്ലാത്തവനെ പോലെ നില്‍ക്കുന്നത് കണ്ടു. ഇടമുറിയാതെ അവന്റെ ശബ്ദം ഈ പ്രസ്ഥാനത്തിനായി തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഉയർന്നിരുന്നു ഇന്ന് അവനായി ശബ്ദമുയർത്താനാരുമില്ലേ? എന്ന ചോദ്യവും അവന്റെ മുഖത്തു ഉള്ളത് പോലെ തോന്നി..
അവൻ ഇന്നോളം നേടിയതെല്ലാം നഷ്ടപ്പെട്ടു കൊണ്ടിരിക്കുമ്ബോഴും അതിനെ കുറിച്ചുള്ള ഒരു വേവലാതിയും അവനില്‍ കണ്ടില്ല എന്നാല്‍ അവനെ അത്രമേല്‍ സ്നേഹിക്കുന്ന പ്രിയപ്പെട്ടവർ അവനുമേല്‍ പതിക്കുന്ന ആരോപണങ്ങളില്‍ മനം നൊന്ത് അവനു ചുറ്റും നില്‍ക്കുന്നത് കാണാൻ കഴിയാതെ അവശതയോടെ നില്‍ക്കുന്ന അവനെ കണ്ടു.. പലരും പറയാം അവനെ ന്യായീകരിക്കാൻ നില്‍ക്കേണ്ട എന്ന്.. പക്ഷേ ഇന്ന് ഈ സ്ഥിതി ഈ പ്രസ്ഥാനത്തിലെ മറ്റാർക്കെങ്കിലും ആയിരുന്നു വന്നിരുന്നത് എങ്കില്‍ ആ ആരോപണങ്ങളുടെ മുനയൊടിക്കാൻ അതിന്റെ സത്യം പുറത്തു കൊണ്ട് വരാൻ സർവ്വവും ത്യജിച്ച് അവൻ മുന്നിലുണ്ടാവുമായിരുന്നു തെല്ലും പതറാതെ.. ഒട്ടും ഭയമില്ലാതെ.. മടങ്ങി വരും നവീകരിക്കപ്പെടേണ്ടതുണ്ടെങ്കില്‍ നവീകരിച്ചു തന്നെ