ഭാര്യ അടുക്കളയിലേക്ക് പോയ സമയത്ത് ഭർത്താവ് വെടിവെച്ചു മരിച്ചു;സംഭവം കാസർകോട്

Spread the love

കാസർകോട്: കാസർകോട് മീഞ്ച മദങ്കല്ലുവിൽ വയോധികൻ സ്വയം വെടിയുതിർത്ത് മരിച്ചു. 86 വയസുള്ള സുബ്ബണ്ണ ഭട്ടാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. സ്വന്തം വീട്ടിൽ വെച്ചാണ് സുബ്ബണ്ണ ഭട്ട് വെടി വെച്ച് മരിച്ചത്. എയർപിസ്റ്റളാണ് എന്നാ ലഭ്യമാകുന്ന വിവരം.

സുബ്ബണ്ണ ഭട്ടും ഭാര്യയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. ഇരുവർക്കും മക്കളില്ല. ഇരുവരും രോ​ഗബാധിതരായിരുന്നു. സ്വയം ജീവനൊടുക്കാൻ കാരണം രോ​ഗാവസ്ഥയാണ് എന്നാണ് പ്രാഥമിക നി​ഗമനം. ഇന്ന് ഉച്ചക്ക് വെള്ളം വേണമെന്ന് ഭാര്യയോട് ആവശ്യപ്പെട്ടു.

വെള്ളമെടുക്കാൻ ഭാര്യ അടുക്കളയിലേക്ക് പോയ സമയത്ത് കിടപ്പുമുറിയിൽ വെച്ച് നെഞ്ചിൽ വെടിവെയ്ക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group