
ചെങ്ങന്നൂര്‍: വീണ്ടും ചെറിയനാട് സ്റ്റേഷനില്‍ ട്രെയിൻ നിര്‍ത്താതെ പോയി.
നാഗര്‍കോവില്‍-കോട്ടയം എക്‌സപ്രസ് ആണ് മുന്നോട്ട് കുതിച്ചത്.വ്യാഴാഴ്ച വൈകിട്ട് 6.50-ഓടെയാണ് സംഭവം. അബദ്ധം മനസിലാക്കിയ ലോക്കോ പൈലറ്റ് തീവണ്ടി പിന്നോട്ടെടുത്തു നിര്‍ത്തി.
സ്റ്റേഷനില്‍നിന്ന് ഏകദേശം 600 മീറ്റര്‍ മുന്നോട്ട് പോയതിനു ശേഷമാണ് തീവണ്ടി പിന്നോട്ടെടുത്തത്. ഉത്രാട ദിവസമായതിനാല്‍ സ്റ്റേഷനില്‍ ഇറങ്ങാനും കയറാനും ഒട്ടേറെ യാത്രക്കാരുണ്ടായിരുന്നു.
സിഗ്‌നല്‍ മനസിലാക്കുന്നതില്‍ സംഭവിച്ച പിഴവാകാം തീവണ്ടി മുന്നോട്ട് പോകുന്നതിന് കാരണമാകാമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തേയും ചെറിയനാട് സ്റ്റേഷനില്‍ തീവണ്ടി നിര്‍ത്താതെ പോയിട്ടുണ്ട്. തീരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വേണാട് എക്‌സപ്രസ് നിര്‍ത്തിയില്ല. മുന്നോട്ട് പോയതിനുശേഷം പിന്നോട്ടെടുക്കുകയായിരുന്നു.
കഴിഞ്ഞവര്‍ഷം ഡിസംബറില്‍ പുതുതായി സ്റ്റോപ്പനുവദിച്ച കൊല്ലം-എറണാകുളം മെമുവിന് നാട്ടുകാര്‍ സ്വീകരണമൊരുക്കിയെങ്കിലും നിര്‍ത്താതെ പോയി. പിന്നീട് തിരിച്ചുള്ള സര്‍വീസിനാണ് സ്വീകരണം നല്‍കിയത്. നാഗര്‍കോവില്‍-കോട്ടയം ട്രെയിനിന് മൂന്നുമാസം മുന്‍പാണ് ചെറിയനാട് സ്റ്റേഷനില്‍ സ്റ്റോപ്പനുവദിച്ചത്.