
കൊച്ചി: ജീവനൊടുക്കാനായി പുഴയില്‍ചാടിയ ആളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.
കീരംപാറ പഞ്ചയാത്തിലെ പാലമറ്റം ചീക്കോട് ആണ് സംഭവം.
കൃഷ്ണകുമാർ (52) ആണ് പുഴയില്‍ ചാടിയത്.
എന്നാല്‍, നീന്തലറിയാവുന്ന ഇയാള്‍ പിന്നീട് പുഴയുടെ മറുകരയായ തട്ടേക്കാട് വനത്തിലേക്ക് നീന്തിക്കയറുകയായിരുന്നു. വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള കാട്ടിലേക്കാണ് ഇയാള്‍ കയറിച്ചെന്നത്. തുടർന്ന് കോതമംഗലത്തുനിന്നെത്തിയ അഗ്നിരക്ഷാസേന രണ്ടുമണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് ഇയാളെ ഉള്‍വനത്തില്‍നിന്ന് കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അനുനയിപ്പിച്ച് മറുകരയില്‍ എത്തിച്ച് കൃഷ്ണകുമാറിനെ കോതമംഗലം സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്റ്റേഷൻ ഓഫീസർ സതീഷ് ജോസ്, സീനിയർ ഫയർ ഓഫീസർ സിദ്ധീഖ് ഇസ്മായില്‍, ഫയർ ഓഫീസർമാരായ കെ.പി. ഷെമീർ, ബേസില്‍ഷാജി, പി.എം. നിസാമുദീൻ, എസ്. സല്‍മാൻഖാൻ, വി.എച്ച്. അജ്നാസ്, എസ്. ഷെഹീൻ, ജീസൻ കെ സജി, ഹോംഗാർഡ് എം. സേതു എന്നിവരാണ് രക്ഷാപ്രവർത്തനo നടത്തിയത്.