
ചിലര്‍ക്ക് നിരന്തരം ക്ഷീണം അനുഭവപ്പെടാറുണ്ട്. ഇതിന് പല കാരണങ്ങളും ഉണ്ടാകാം, അതില്‍ പ്രധാനമാണ് രക്തത്തിലെ ഹീമോഗ്ലോബിന്‍റെ കുറവ്.
രക്തത്തിലെ ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഇരുമ്പ് നിറഞ്ഞ പ്രോട്ടീന്‍ ആണ് ഹീമോഗ്ലോബിന്‍. ശരീരത്തിലെ ഹീമോഗ്ലോബിന്‍റെ തോത് കുറയുമ്പോള്‍ അനീമിയ എന്ന രോഗാവസ്ഥ ഉണ്ടാകുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ക്ഷീണം കുറയ്ക്കാനും ഹീമോഗ്ലോബിന്‍റെ തോത് ഉയര്‍ത്താനുമുള്ള സഹായകരമായ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. ചീര
ഇരുമ്ബിന്‍റെ മികച്ച ഉറവിടമാണ് ചീര. ചീരയില്‍ ശരീരത്തില്‍ ഇരുമ്ബിന്റെ ആഗിരണം വർദ്ധിപ്പിക്കുന്ന വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചീര പതിവാക്കുന്നത് ഹീമോഗ്ലോബിൻ കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2. ബീറ്റ്റൂട്ട്
അയേണ്‍ അഥവാ ഇരുമ്ബിന്‍റെ മികച്ച ഉറവിടമാണ് ബീറ്റ്റൂട്ട്. കൂടാതെ ഫോളിക്ക് ആസിഡ്, പൊട്ടാസ്യം, നാരുകള്‍ തുടങ്ങിയവയും ബീറ്റ്‌റൂട്ടില്‍ ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ പതിവായി കഴിക്കുന്നതും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.
3. മുരങ്ങയില
ഇരുമ്ബ് ധാരാളമടങ്ങിയ മുരങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.
4. ബീഫ്
ബീഫിലും ഇരുമ്ബ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും ഹീമോഗ്ലോബിൻ അളവ് കൂട്ടാന്‍ സഹായിക്കും.
5. ചിക്കന്‍
പ്രോട്ടീനും അയേണും ധാരാളം അടങ്ങിയ ചിക്കന്‍ കഴിക്കുന്നത് ഹീമോഗ്ലോബിൻ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.
6. മുട്ട
അയേണ്‍, വിറ്റാമിന്‍ ബി12 തുടങ്ങിയവ അടങ്ങിയ മുട്ട കഴിക്കുന്നതും ഹീമോഗ്ലോബിൻ കൂട്ടാന്‍ സഹായിക്കും.
7. മാതളം
ഇരുമ്ബ് മാതളത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്ബിന്‍റെ ആഗിരണം വർധിപ്പിക്കാനും സഹായിക്കും.
8. ഈന്തപ്പഴം
ഇരുമ്ബ് അടങ്ങിയ ഈന്തപ്പഴവും ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും ഗുണം ചെയ്യും.