
കോലാപ്പുർ : മഹാരാഷ്ട്രയിലെ കോലാപ്പുരിൽ കളിച്ചുകൊണ്ടിരിക്കെ 10 വയസുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മഹാരാഷ്ട്രയിലെ കോലാപ്പുർ ജില്ലയിലെ കൊഡോളി ഗ്രാമത്തിലാണ് സംഭവം.
ശ്രാവണ്‍ ഗവാഡെ (10) എന്ന കുട്ടിയാണ് മരിച്ചത്.കൂട്ടുകാർക്കൊപ്പം ഗണേശ പന്തലില്‍ (വിനായക ചതുർഥി ആഘോഷവേളയില്‍ ഗണേശ വിഗ്രഹങ്ങള്‍ പ്രതിഷ്ടിക്കുന്നതിനായി താത്കാലികമായി നിർമിച്ച പന്തല്‍) കളിച്ചുകൊണ്ടിരിക്കെ അസ്വസ്ഥത അനുഭവപ്പെട്ട ശ്രാവണ്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
വീട്ടിലെത്തിയ ശേഷം അമ്മയുടെ മടിയില്‍ കിടന്ന ശ്രാവണ്‍ മരിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് അധികൃതർ പറഞ്ഞു.