കാക്കനാട് അത്താണിയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു

Spread the love

കാക്കനാട് : അത്താണിയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. അത്താണി മാച്ചോട്ടിൽ വീട്ടിൽ നൗഷാദ് ഉമ്മർ (44) ആണ് മരിച്ചത്.

വീടിനോട് ചേർന്നു കുഴൽ കിണർ പണി നടക്കുന്ന ഭാഗത്ത് ചെളി നീക്കം ചെയ്യുന്നതിനിടെ നൗഷാദിന് ഷോക്കേൽക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ നൗഷാദിനെസമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.