വ്യവസായി ദീപക് കോത്താരിയില്‍ നിന്ന് 60 കോടി തട്ടിയ കേസ്; ബോളിവുഡ് താരം ശില്‍പ ഷെട്ടിക്കും ഭര്‍ത്താവിനുമെതിരെ ലുക്കൗട്ട് നോട്ടീസ്

Spread the love

മുംബൈ: അറുപത് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് താരം ശില്‍പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രക്കുമെതിരെ ലുക്കൗട്ട് സർക്കുലർ.

ജുഹു പോലീസ് സ്റ്റേഷനില്‍ റജിസ്റ്റർ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരത്തിലെ എക്കണോമിക്സ് ഒഫൻസസ് വിങ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. നിക്ഷപം നടത്തി വ്യവസായം നടത്താമെന്ന വാഗ്ദാനം നല്‍കി ശില്‍പ ഷെട്ടിയും രാജ് കുന്ദ്രയും തന്നെ വഞ്ചിച്ചു എന്നാണ് വ്യവസായിയായ ദീപക് കോത്താരിയുടെ ആരോപണം.

2015 നും 2023 നും ഇടയില്‍, ബിസിനസ്സ് വികസിപ്പിക്കാനെന്ന വ്യാജേന ഇരുവരും തന്നില്‍ നിന്ന് 60 കോടി രൂപ വാങ്ങിയെന്നും എന്നാല്‍ അത് വ്യക്തിപരമായ ചെലവുകള്‍ക്കായി ചെലവഴിച്ചുവെന്നും ദീപക് കോത്താരി ആരോപിക്കുന്നു. ദമ്ബതികള്‍ പണം വായ്പയായി എടുത്തതായും പിന്നീട് നികുതി ലാഭം ചൂണ്ടിക്കാട്ടി നിക്ഷേപമായി കാണിച്ചുവെന്നും ആരോപിക്കപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണം നല്‍കുമ്ബോള്‍ 12% വാർഷിക പലിശ സഹിതം ഒരു നിശ്ചിത സമയത്തിനുള്ളില്‍ പണം തിരികെ നല്‍കുമെന്ന് തനിക്ക് ഉറപ്പ് നല്‍കുകയും 2016 ഏപ്രിലില്‍ ശില്‍പ ഷെട്ടി അദ്ദേഹത്തിന് രേഖാമൂലം ഒരു വ്യക്തിഗത ഗ്യാരണ്ടി നല്‍കിയെന്നും പറഞ്ഞു. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഷെട്ടി ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന്റെ ഡയറക്ടർ സ്ഥാനം രാജിവെക്കുകയായിരുന്നു. കമ്ബനിക്കെതിരെ 1.28 കോടി രൂപയുടെ പാപ്പരത്ത കേസ് നടക്കുന്നുണ്ടെന്ന് പിന്നീടാണ് താൻ അറിയുന്നത്. പണം വാങ്ങുന്ന സമയത്ത് തന്നെ അതൊന്നും അറിയിച്ചിരുന്നില്ല എന്നും ദീപക് കോത്താരി പരാതിയില്‍ പറഞ്ഞു.