
തൃശൂർ :കുന്നംകുളം പൊലിസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ പൊലിസുകാർ ക്രൂരമായി മർദിച്ച സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് ഡിജിപി റവാഡാ ചന്ദ്രശേഖർ.
കസ്റ്റഡി മർദനം ഒരിക്കലും അനുവദിക്കില്ലെന്നും, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ഡിജിപി വ്യക്തമാക്കി.
പൊലിസ് സ്റ്റേഷനുകളിൽ സൗമ്യവും എന്നാൽ ദൃഢവുമായ സമീപനം ഉണ്ടാകണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘മൃദുഭാവേ ദൃഢ കൃത്യ’ എന്ന ആപ്തവാക്യം പൊലിസ് ഉദ്യോഗസ്ഥർ പാലിക്കണം.
വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞു.