ആലപ്പി റിപ്പിള്‍സിനെ നാല് വിക്കറ്റിന് കീഴടക്കി; കെസിഎല്‍ രണ്ടാം സീസണില്‍ കൊല്ലം സെയ്‌ലേഴ്‌സ് സെമിയില്‍

Spread the love

തിരുവനന്തപുരം: കെസിഎല്‍ രണ്ടാം സീസണില്‍ സെമിയിലെത്തുന്ന നാലാമത്തെ ടീമായി ഏരീസ് കൊല്ലം സെയ്ലേഴ്സ്.

നിർണായക മത്സരത്തില്‍ ആലപ്പി റിപ്പിള്‍സിനെ നാലു വിക്കറ്റിന് കീഴടക്കിയാണ് കൊല്ലം സെമിയിലെത്തിയത്.
തോല്‍വിയോടെ ആലപ്പി സെമി കാണാതെ പുറത്തായി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആലപ്പി 20 ഓവറില്‍ ഒൻപതു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 17 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ കൊല്ലം ലക്ഷ്യം കണ്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി ബ്ലൂ ടൈഗേഴ്സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, തൃശൂർ ടൈറ്റൻസ് എന്നിവയാണ് സെമിയിലെത്തിയ മറ്റ് ടീമുകള്‍. അഭിഷേക് നായർ (23 പന്തില്‍ 25), വിഷ്ണു വിനോദ് (14 പന്തില്‍ 39), രാഹുല്‍ ശർമ (20 പന്തില്‍ 26) എന്നിവർ കൊല്ലത്തിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അഞ്ച് സിക്സറുകള്‍ അടങ്ങുന്നതായിരുന്നു വിഷ്ണു വിനോദിന്റെ ഇന്നിങ്സ്.

ഭരത് സൂര്യ (10), ക്യാപ്റ്റൻ സച്ചിൻ ബേബി (4), വത്സല്‍ ഗോവിന്ദ് (12) എന്നിവർക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. ആലപ്പിക്കായി ആദി അഭിലാഷ് നാലു വിക്കറ്റ് വീഴ്ത്തി.