
ആലപ്പുഴ : 71-മത് നെഹ്റുട്രോഫി ജേതാക്കളായ വില്ലേജ് ബോട്ട് ക്ലബ് നെഹ്റു ട്രോഫിയുമായി മുഹമ്മ തോട്ടത്തുശ്ശേരി ക്ഷേത്രത്തിൽ സന്ദർശനം നടത്തി.
ഇന്ന് (04.09.2025) രാവിലെ 7.30നാണ് മുഹമ്മ പഞ്ചായത്ത് 12-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധ ക്ഷേത്ര സന്നിധിയിൽ എത്തിയത്.
അവർ നെഹ്റു ട്രോഫിയിൽ മത്സരിച്ച വിയപുരം വള്ളത്തിലെ തുഴച്ചിൽ താരങ്ങളും ക്ലബ് അംഗങ്ങളും തങ്ങളുടെ സ്വപ്ന സാഫല്യമായ നെഹ്റു ട്രോഫിയുമായിയാണ് ക്ഷേത്രസന്നിധിയിൽ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ടീമിന്റെ ഒന്നാം അമരക്കാരൻ കുമരകം 12 -ാം
വാർഡിൽ കായപ്പുറം രാജീവ് രാജു ഉൾപ്പടെയുള്ള ടീം അംഗങ്ങൾക്കും നെഹ്റു ട്രോഫിയായ വെള്ളിക്കപ്പിനും നാട്ടുകാർ നൽകിയത് ആവേശോജ്ജ്വലവരവേല്പാണ്.