കോട്ടയം കുറവിലങ്ങാട് പള്ളിയുടെ പാർക്കിങ്ങ് ഗ്രൗണ്ടില്‍ നിർത്തിയിട്ടിരുന്ന കാറിനു മേല്‍ മുകള്‍ ഭാഗത്തെ പാർക്കിങ്ങ് സ്ഥലത്തു നിന്നും സ്റ്റാർട്ടു ചെയ്ത കാർ പതിച്ചു: കാറിലുണ്ടായിരുന്ന മൂന്നു പേർക്ക് പരുക്കേറ്റു: സംഭവം ഇന്നു രാവിലെ 8.30 ന്

Spread the love

കുറവിലങ്ങാട് : പള്ളിയുടെ പാർക്കിങ്ങ് ഗ്രൗണ്ടില്‍ നിർത്തിയിട്ടിരുന്ന കാറിനു മേല്‍ മുകള്‍ ഭാഗത്തെ പാർക്കിങ്ങ് സ്ഥലത്തു നിന്നും സ്റ്റാർട്ടു ചെയ്ത കാർ പതിച്ചു.

കാറിലുണ്ടായിരുന്ന മൂന്നു പേർക്ക് പരുക്കേറ്റു. സംഭവം ഇന്നു രാവിലെ 8.30 ന് കുറവിലങ്ങാട്ട്. പരുക്കേറ്റവർ കുറവിലങ്ങാട് സ്വദേശികള്‍ ആണ്.

അപകടത്തില്‍പ്പെട്ട കാറില്‍ ഉണ്ടായിരുന്നവരെ നാട്ടുകാരുടെ സഹായത്തോടെ പുറത്തിറക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് ക്രെയിൻ ഉപയോഗിച്ച്‌ കാർ മാറ്റുകയായിരുന്നു. പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.