സായിപ്പുകവല യുവരശ്മി ആർട്സ് & സ്പോട്സ് ക്ലബ്ബിന്റെ വാർഷികവും, ഓണാഘോഷ പരിപാടികളും നാളെ നടക്കും

Spread the love

ചന്നാനിക്കാട്: സായിപ്പുകവല യുവരശ്മി ആർട്സ് & സ്പോട്സ് ക്ലബ്ബിന്റെ 47ആമത് വാർഷികവും, ഓണാഘോഷ പരിപാടികളും നാളെ നടക്കും.

രാവിലെ 8 മണിയ്ക്ക് ക്ലബ്ബ് പ്രസിഡന്റ്‌ അഡ്വ. ബിജു. കെ. എം. പതാക ഉയർത്തും. തുടർന്ന് വിവിധ കലാ -കായിക മത്സരങ്ങൾ നടക്കും.

വൈകിട്ട് 7മണിയ്ക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം പ്രമുഖ എഴുത്തുകാരിയും, സാമൂഹിക പ്രവർത്തകയുമായ പി. കെ. ജലജാമണി ഉദ്ഘാടനം ചെയ്യും, അഡ്വ. ബിജു. കെ. എം. അദ്ധ്യക്ഷത വഹിയ്ക്കും, ക്ലബ്ബ് സെക്രട്ടറി സൈജു. ജി സ്വാഗതം പറയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് റോയി മാത്യു,ക്ലബ്ബ് രക്ഷാധികാരി സജീവ് കുമാർ പി. പി, അയർക്കുന്ന പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ അനൂപ് ജോസ്, ഷീല ബോസ്, പ്രിയ അനീഷ് എന്നിവർ സംസാരിയ്ക്കും. തുടർന്ന് വിവിധ കലാപരിപാടികളും, ഫ്യൂഷൻ ഷോയും, യുവരശ്മി വോയിസ് അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും.