യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസുകാര്‍ മര്‍ദ്ദിച്ച സംഭവം; പ്രതിഷേധം കടുപ്പിക്കും; പ്രതികളെ സര്‍വീസില്‍ നിന്ന് മാറ്റുന്നതുവരെ പോരാട്ടം തുടരും

Spread the love

തൃശൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ പ്രതിഷേധം കടുക്കുന്നു.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്ന് ഡിസിസിയില്‍ സുജിത്തിനെ കാണും. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സർവീസില്‍ നിന്ന് മാറ്റുന്നതുവരെ പോരാട്ടം തുടരുമെന്നാണ് സുജിത്ത് ഇന്നലെ വ്യക്തമാക്കിയത്.

ശക്തമായ നടപടി എടുക്കാത്ത സാഹചര്യത്തില്‍ സെപ്റ്റംബർ പത്തിന് കുറ്റക്കാരായ പൊലീസുകാർ ജോലി ചെയ്യുന്ന സ്റ്റേഷനുകളിലേക്ക് പ്രതിഷേധവുമായി എത്തുമെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2023 ഏപ്രില്‍ അഞ്ചിന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ നിയമപോരാട്ടത്തിലൂടെ പുറത്തുവന്നതോടെയാണ് സത്യാവസ്ഥ മനസിലായത്. വഴിയരികില്‍ നിന്ന് സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയ പൊലീസിനോട് സുജിത്ത് വിവരം അന്വേഷിച്ചിരുന്നു. ഇത് ഇഷ്ടപ്പെടാതെ വന്ന എസ്‌ഐ നുഹ്മാൻ സുജിത്തിനെ സ്‌‌റ്റേഷനിലെത്തിച്ച്‌ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

നുഹ്‌മാനെ കൂടാതെ സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരും സുജിത്തിനെ അതിക്രൂരമായി മർദ്ദിച്ചിരുന്നു.