നാട്ടകം പ്രദേശത്തെ സാംസ്‌കാരിക കൂട്ടായ്മയായ മുട്ടം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഓണഘോഷവും വാർഷികാഘോഷവും ഇന്ന്;സാംസ്‌കാരിക സമ്മേളനം,കലാകായിക മത്സരങ്ങൾ, ഗാനമേള എന്നിവ അരങ്ങേറും

Spread the love

കോട്ടയം : 47 വർഷമായി നാട്ടകം പ്രദേശത്തെ സാംസ്‌കാരിക കൂട്ടായ്മയായ മുട്ടം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഓണഘോഷവും വാർഷികാഘോഷവും ഇന്ന് വിപുലമായി ആഘോഷിക്കും.പരിപാടിയുടെ ഭാഗമായി
കലാകായിക മത്സരങ്ങൾ, ഗാനമേള, സാംസ്‌കാരിക സമ്മേളനം എന്നിവ ഉണ്ടായിരിക്കും.

video
play-sharp-fill

സാംസ്‌കാരിക സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് സുനിൽ മാത്യു അദ്യക്ഷത വഹിക്കും. ട്രഷറർ വിപിൻകുമാർ റിപ്പോർട്ട് അവതരിപ്പിക്കും. മീനച്ചിലാർ മീനന്ത ലയാർ സംയോജന പദ്ധതി കോ- ഓർഡിനേറ്റർ അഡ്വ.കെ.അനിൽകുമാർ, ഓണസന്ദേശം നൽകും.

വാർഡ് കൗൺസിലർമാരായ ദീപമോൾ, ജയ ടീച്ചർ, ക്ലബ്ബ് രക്ഷാധികാരികളായ രാജേഷ് എസ്.ഡി, ജയേഷ് വിജയൻ, എന്നിവർ ആശംസകൾ അറിയിക്കും. വൈസ് പ്രസിഡന്റ് ജയൻ വിജയൻ നന്ദി അറിയിക്കും.തുടർന്ന് കോട്ടയം സ്വരഗംഗ ഓർക്കസ്ട്ര യുടെ ഗാനമേള ഉണ്ടായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group