കോഴിക്കോട് മീഞ്ചന്തയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

Spread the love

കോഴിക്കോട് : മീഞ്ചന്തയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

മീഞ്ചന്ത റെയിൽവേ മേൽപ്പാലത്തിന് സമീപം ഇന്ന് രാവിലെ റെയിൽ പാളത്തോട് ചേർന്നുള്ള ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് പന്നിയങ്കര പോലീസും വാർഡ് കൗൺസിലർ ജയഷീലയും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം ഇൻക്വസ്റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി,ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.