റോബിൻ ബസിന് പൂട്ടിട്ട് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ്‌; നടപടി റോഡ് ടാക്സ് അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടി

Spread the love

കോയമ്പത്തൂർ: നിയമലംഘനങ്ങളുടെ പേരില്‍ മോട്ടോർ വാഹന വകുപ്പിന്റെ നടപടികളാലും സോഷ്യല്‍ മീഡിയ ആരാധകരുടെ കൈയടികളിലും ശ്രദ്ധ നേടിയ വിവാദ സ്വകാര്യ ബസായ റോബിന് പൂട്ടിട്ട് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ്.

video
play-sharp-fill

ഓള്‍ ഇന്ത്യ പെർമിറ്റിന്റെ ബലത്തില്‍ പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുന്ന റോബിൻ ബസ് തമിഴ്നാട് റോഡ് ടാക്സ് അടച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ പിടിച്ചെടുത്തത്.

തന്റെ ബസിന് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉണ്ടെന്നും, അതുകൊണ്ടുതന്നെ നികുതി അടയ്ക്കില്ലെന്നുമുള്ള നിലപാടാണ് റോബിൻ ബസിന്റെ ഉടമയായ ഗിരീഷ് സ്വീകരിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ നടപടികള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നുമാണ് ഗിരീഷ് പറഞ്ഞത്. പത്തനംതിട്ടയില്‍ നിന്ന് കോയമ്ബത്തൂരിലേക്കുള്ള സർവീസിനിടെ കോയമ്പത്തൂരില്‍ വെച്ചാണ് ഉദ്യോഗസ്ഥർ ബസ് കസ്റ്റഡിയില്‍ എടുത്തത്.