Spread the love

കോട്ടയം :  പോലീസ്  ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസർ കാരാപ്പുഴ പതിനാറില്‍ചിറ പുതുശേരിച്ചിറയില്‍ സതീഷ് ചന്ദ്രനാ (42) ണ് മരിച്ചത്.

video
play-sharp-fill

കഴിഞ്ഞദിവസം നടന്ന ഓണാഘോഷ പരിപാടിയ്ക്കിടെ ഇദ്ദേഹം കുഴഞ്ഞ് വീഴുകയായിരുന്നു, ഉടൻ തന്നെ  ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. സ്റ്റേഷനില്‍ പൊതുദർശനത്തിന് ശേഷം സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കാരാപ്പുഴയിലെ വീട്ടുവളപ്പില്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group