കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി മടങ്ങവെ അപകടം ; കായംകുളത്ത് ബൈക്കില്‍ നിന്നും വീണ് ഗൃഹനാഥൻ മരിച്ചു

Spread the love

കായംകുളം :  ബൈക്കില്‍ നിന്നും വീണ് ഗൃഹനാഥൻ മരിച്ചു. കായംകുളം എരുവയില്‍ താമസിക്കുന്ന ഇക്ബാല്‍ (59) ആണ് മരിച്ചത്.

എരുവ ക്ഷേത്രത്തിന് സമീപത്തെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി മടങ്ങവേയാണ് അപകടം.

റോഡിൻ്റെ എഡ്ജില്‍ ബൈക്ക് കയറി മറിഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group