അച്ഛനും അമ്മയ്ക്കും നന്ദി; ലോകയുടെ വിജയത്തില്‍ മാതാപിതാക്കളെക്കുറിച്ച് വൈകാരിക കുറിപ്പുമായി ശാന്തി ബാലചന്ദ്രൻ

Spread the love

2017ല്‍ പുറത്തിറങ്ങിയ തരംഗം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് ശാന്തി ബാലചന്ദ്രൻ. ജല്ലിക്കെട്ട്, ആഹാ, ചതുരം, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിച്ചു.

ഓണം റിലീസായി എത്തിയ ലോകയുടെ സഹ തിരക്കഥാകൃത്ത് കൂടിയാണ് ശാന്തി. ഇപ്പോഴിതാ ലോകയുടെ വിജയത്തിന് പിന്നാലെ മാതാപിതാക്കള്‍ക്ക് നന്ദി അറിയിച്ച്‌ വൈകാരിക കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം. ഇങ്ങനെയൊരു മാതാപിതാക്കളെ ലഭിച്ചതില്‍ താൻ ഭാഗ്യവതിയാണെന്നും താരം ഇൻസ്റ്റാഗ്രാമില്‍ കുറിച്ചു.

ശാന്തി ബാലചന്ദ്രന്റെ കുറിപ്പ് ഇങ്ങിനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നന്ദി പറയാൻ ഒരുപാട് പേരുണ്ട്. പക്ഷേ ഏറ്റവും കൂടുതല്‍ നന്ദി എന്റെ അച്ഛനോടും അമ്മയോടുമാണ്. എന്റെ എല്ലാ ഉയർച്ചയും താഴ്ചയും അവ‌ർ അടുത്തുനിന്ന് കണ്ടിട്ടുണ്ട്. ഒരുപക്ഷേ എന്നെക്കാള്‍ കൂടുതല്‍ ഹൃദയവേദന ഓരോ നിമിഷവും അവർ അനുഭവിച്ചിട്ടുണ്ട്.

കലയിലെ അനിശ്ചിതത്വം നിറഞ്ഞ ജീവിതത്തിനായി ഓക്സ്ഫോർഡിലെ അക്കാദമിക് ജീവിതം ഉപേക്ഷിച്ച എന്റെ തീരുമാനം അവർക്ക് ഉള്‍ക്കൊള്ളാൻ അത്ര എളുപ്പമായിരുന്നില്ല. സിനിമാ വ്യവസായമെന്ന മണല്‍ച്ചുഴിയില്‍ ഞാൻ കാലുകുത്താൻ ശ്രമിക്കുന്നത് കണ്ട് അവർ സങ്കടപ്പെട്ടിട്ടുണ്ട്. ചെറുപ്പം മുതല്‍ ഞാൻ അവരെ കഷ്ടപ്പെടുത്തി. പക്ഷേ എല്ലായ്പ്പോഴും എന്നെ പിന്തുണച്ചിട്ടുണ്ട്

എല്ലാ ആശങ്കകള്‍ക്കും വിരാമമിട്ട് അവർ അനുഭവിക്കുന്നത് കാണുന്നതാണ് ലോകയുടെ വിജയം എനിക്ക് തന്ന ഏറ്റവും മികച്ച കാര്യമാണ്. അതിനാല്‍ ഞങ്ങളുടെ സിനിമ കാണുകയും സ്വീകരിക്കുകയും ചെയ്ത എല്ലാവർക്കും ഹൃദയംഗമമായ നന്ദി. അച്ഛാ.. അമ്മേ ഒരു പെണ്‍കുട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച ചിയർ ലീഡർമാരായതിന് നന്ദി. എനിക്ക് ചിറകുകളും വേരുകളും നല്‍കിയതിന് നന്ദി. ഞാൻ ഭാഗ്യവതിയായ ഒരു മകളാണ്.- ശാന്തി ബാലചന്ദ്രൻ കുറിച്ചു.