
തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പിലെ കൈക്കൂലി വാങ്ങുന്നത് തടയുന്നതിനായി അപേക്ഷകൾ പൂർണമായും ഓണ്‍ലൈനാക്കാൻ പറ്റുന്ന സേവനങ്ങള്‍ ഉദ്യോഗസ്ഥർ അട്ടിമറിച്ചിട്ടുണ്ടെന്നും പല ഓഫീസുകളിലും വ്യത്യസ്ത രീതിയിലാണ് ഓണ്‍ലൈൻ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതെന്നും കഴിഞ്ഞദിവസം സംസ്ഥാന വ്യാപകമായി നടന്ന വിജിലൻസ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
സോഫ്റ്റ്വേറിലെ സങ്കീർണതയിലടക്കം ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ് സൂചന.കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈനാക്കാൻ നിയോഗിക്കപ്പെട്ട വാഹൻ- സാരഥി സപ്പോർട്ട് ടീമിലെ ഉദ്യോഗസ്ഥർവരെ അപേക്ഷകള്‍ ലളിതമാക്കുന്നതിനെ എതിർക്കുകയാണ്
പെർമിറ്റ് പുതുക്കല്‍, റദ്ദാക്കല്‍, പുതിയതിനുള്ള അപേക്ഷ തുടങ്ങിയ സേവനങ്ങള്‍, ബോഡി നിർമിക്കേണ്ട വാഹനങ്ങളുടെ താത്കാലിക രജിസ്ട്രേഷൻ, സേവനവിലക്ക് നീക്കംചെയ്യല്‍ എന്നിവയുടെ അപേക്ഷ കൈകാര്യംചെയ്യുന്ന രീതിയില്‍ മാറ്റംവരുത്തിയാല്‍ തന്നെ കൈക്കൂലിക്കുള്ള വഴി തടയാനാകുമെന്നാണ് പറയുന്നത്.
ഇവയ്ക്കുള്ള നടപടികള്‍ ലളിതമാക്കാനാകുമെങ്കിലും കൈക്കൂലിക്ക് വഴിയിടുംവിധം സങ്കീർണമാക്കിയതില്‍ ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ് സൂചന. വാഹന രജിസ്ട്രേഷൻ രേഖകള്‍ ഏത് ഓഫീസിലും ലഭ്യമാകും വിധം ഓണ്‍ലൈനാണെങ്കിലും വിവിധ ഓഫീസുകളിലേതായി തരം തിരിച്ചിരിക്കുകയാണ്. രേഖകള്‍ മറ്റ് ഓഫീസുകളിലേക്ക് മാറ്റാൻ ഉദ്യോഗസ്ഥസഹായം വേണ്ടിവരുന്നതും കൈക്കൂലിക്കിടയാക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫീസ് അടയ്ക്കുന്നത് വകുപ്പിന്റെ ട്രഷറി അക്കൗണ്ടിലേക്കാണ് പോകുന്നതെങ്കിലും അപേക്ഷ സമർപ്പിക്കുന്ന ഓഫീസിലേക്കുതന്നെ ഫീസ് വേണമെന്ന നിബന്ധനയും അപേക്ഷകരെ വലയ്ക്കുന്നു. ഏതെല്ലാം ഓണ്‍ലൈൻ സേവനങ്ങള്‍ക്ക് അപേക്ഷ ഓഫീസില്‍ എത്തിക്കേണ്ടതുണ്ട് എന്നത് സംബന്ധിച്ചും ഏകീകൃത മാനദണ്ഡമില്ല. ചില ഓഫീസുകളില്‍ അസല്‍ അപേക്ഷ ആവശ്യപ്പെടുമ്ബോള്‍ മറ്റുചിലർക്ക് ഓണ്‍ലൈൻ അപേക്ഷ മതിയാകും.
ഓണ്‍ലൈൻ കാലത്ത് അസല്‍ പെർമിറ്റ് അപ്രസക്തമാണെങ്കിലും ടാക്സി വാഹനങ്ങള്‍ വില്‍പ്പന നടത്തുമ്ബോള്‍ പെർമിറ്റ് അതത് ഓഫീസില്‍ തിരിച്ചേല്‍പ്പിക്കണമെന്ന് ചില ഓഫീസ് മേധാവിമാർ നിർബന്ധിക്കുന്നുണ്ട്. ഇതില്ലാതെ ഉടമസ്ഥത മാറ്റാനാകില്ല. പിഴ അടച്ചാലും വാഹനങ്ങള്‍ക്കുള്ള സേവന വിലക്ക് നീക്കണമെങ്കില്‍ കുറഞ്ഞത് അഞ്ചുദിവസം വേണ്ടിവരും.
മറ്റെല്ലാ സേവനങ്ങള്‍ക്കും രേഖകള്‍ അപ്ലോഡ് ചെയ്യാൻ അപേക്ഷകർക്ക് കഴിയുമെങ്കിലും ഇത് ഉദ്യോഗസ്ഥർ തന്നെ ചെയ്യുന്നതാണ് കാലതാമസത്തിന് ഇടയാക്കുന്നത്.