
ഇടുക്കി:കട്ടപ്പനയിലെ ആയുർധാര എന്ന സിദ്ധ വൈദ്യശാല 24 മണിക്കൂറിനുള്ളിൽ അടച്ചു പൂട്ടാൻ ആരോഗ്യ വകുപ്പ് നോട്ടീസ് നൽകി. വെരിക്കോസ് വെയിൻ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്ക് അശാസ്ത്രീയമായ രീതിയിൽ നൽകുന്ന ചികിത്സ മൂലം മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്ന് ചികിത്സ തേടിയവകുടെ പരാതി സംബന്ധിച്ചുള്ള വാർത്തയെ തുടർന്നാണ് നടപടി.
ക്ലിനിക്കിനുള്ള ലൈസൻസുപയോഗിച്ച് ഇവിടെ രോഗികളെ കിടത്തി ചികിത്സിക്കുന്നുമുണ്ടായിരുന്നു. ഇവരെ അംഗീകാരമുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
സ്‌ഥാപനത്തിന് എതിരെ സിദ്ധ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയും ആയുർവേദ മെഡിക്കൽ അസോസിയേഷനും പരാതി നൽകിയിട്ടുണ്ട്. കേരള മെഡിക്കൽ കൗൺസിലിൻറെ അംഗാകരമില്ലാതെയാണ് സിൻറോ ജോസഫെന്നയാൾ ഇവിടെ ഇത്തരം ചികിത്സകൾ നടത്തിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group