കുമരകം തെക്ക് വിജ്ഞാനപ്രഭ വായനശാല ഓണാഘോഷം നാളെ: നാടൻപാട്ട്, ഓണപ്പാട്ട്, ക്വിസ് മത്സരം, വായനമത്സരങ്ങൾ

Spread the love

കുമരകം : കുമരകം തെക്ക് വിജ്ഞാനപ്രഭ വായനശാലയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം (സെപ്റ്റംബർ 3ബുധനാഴ്‌ച പൂരാടം നാളിൽ) നാളെ. വായനശാലയുടെ പുനരുദ്ധാരണത്തിന് ശേഷമുള്ള മുന്നാമത്തെ ഓണാഘോഷ പരിപാടികളാണ് നാളെ നടക്കുന്നത്.

video
play-sharp-fill

കാര്യപരിപാടികൾ:

രാവിലെ 8 ന് പി. സി. ജേക്കബ് (വൈ. പ്രസിഡന്റ്) പതാക ഉയർത്തൽ ചടങ്ങ് നിർവ്വഹിക്കും. 8.10 ന് രജിസ്ട്രേഷൻ . തുടർന്ന് 8.30-ന് കലാകായിക പരിപാടികൾ ആരംഭിക്കും. ഉച്ചയ്ക്ക് 2.00 ന് കലാകായികമത്സരങ്ങൾ തുടർച്ച. ശേഷം നാടൻപാട്ട്, ഓണപ്പാട്ട്, ക്വിസ് മത്സരം, വായനമത്സരങ്ങൾ നടത്തപ്പെടും. വൈകുന്നേരം 5.00 ന് കെ.കെ. സാബുവിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിനു ഒ.ജി സൂസമ്മ സ്വാഗതം ആശംസിക്കും. ജില്ലാ പഞ്ചായത്ത് അംഗം കെ.വി ബിന്ദു ചടങ്ങു ഉദ്‌ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേഖല ജോസഫ് ആശംസകൾ നേരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group