കേസരി ഇഷ്ടമാണോ? വളരെ കുറച്ച്‌ ചേരുവകള്‍ ചേർത്ത് ഒരു കേസരി ഉണ്ടാക്കിയാലോ? റെസിപ്പി ഇതാ

Spread the love

കോട്ടയം: കേസരി ഇഷ്ടമാണോ? വളരെ കുറച്ച്‌ ചേരുവകള്‍ ചേർത്ത് ഒരു കേസരി ഉണ്ടാക്കിയാലോ? അതും വളരെ എളുപ്പത്തില്‍ രുചികരമായി തന്നെ.

സ്വാദൂറും സേമിയ കേസരി റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സേമിയ- 1 കപ്പ്
തിളച്ച വെള്ളം- 2 കപ്പ്
പഞ്ചസാര- ആവശ്യത്തിന്
നട്സ്- ആവശ്യത്തിന്
നെയ്യ്
ഏലയ്ക്കപ്പൊടി
കുങ്കുമപ്പൂവ്- ലഭ്യമെങ്കില്‍
തയ്യാറാക്കുന്ന വിധം

അടി കട്ടിയുള്ള ഒരു പാൻ അടുപ്പില്‍ വച്ചു ചൂടാക്കാം. അതിലേയ്ക്ക് നെയ്യ് ഒഴിക്കാം. ബദാം, അണ്ടിപരിപ്പ്, ഉണക്കമുന്തിരി എന്നിവ അതില്‍ വറുത്തു മാറ്റാം. ഈപാനിലേയ്ക്ക് സേമിയ ചേർത്തു വറുക്കാം. നിറം മാറി വരുമ്പോള്‍ രണ്ട് കപ്പ് തിളപ്പിച്ച വെള്ളം ഒഴിക്കാം.വെള്ളം വറ്റി തുടങ്ങുമ്പോള്‍ പഞ്ചസാര ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. കുങ്കുമപ്പൂവ് വെള്ളത്തില്‍ കുതിർത്തതും ചേർക്കാം. ഒപ്പം ഏലയ്ക്കപ്പൊടിച്ചതും ചേർത്തിളക്കി യോജിപ്പിക്കാം. വെള്ളം നന്നായി വറ്റിവരുമ്പോള്‍ നട്സ് കൂടി ചേർത്തിളക്കി യോജിപ്പിക്കാം.