കടയ്ക്കലിൽ മരുന്നുമായി പോവുകയായിരുന്ന ഐ എം എ യുടെ ലോറി ഇടിച്ച് ബൈക്ക് യാത്രികനായ വയോധികന് ദാരുണാന്ത്യം

Spread the love

തിരുവനന്തപുരം : കടയ്ക്കലിൽ മരുന്നു കയറ്റി വന്ന വാഹനം ഇടിച്ച് വയോധികൻ മരിച്ചു. കടയ്ക്കൽ കാറ്റാടിമൂട് സ്വദേശി വിജയൻ (65)ആണ് മരിച്ചത്.

ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവം.വീട്ടിൽ നിന്ന് റോഡിലേക്ക് ബൈക്കിൽ ഇറങ്ങിയ വിജയനെ കടയ്ക്കലിൽ നിന്ന് ചടയമംഗലത്തേക്ക് മരുന്നുമായി പോവുകയായിരുന്ന ഐ എം എയുടെ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഉടൻതന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.