
തിരുവനന്തപുരം: കുറ്റിച്ചാലിൽ മകന്റെ മർദനമേറ്റ് പിതാവ് മരിച്ചു. വഞ്ചിക്കുഴി സ്വദേശി രവീന്ദ്രനാണ് കൊല്ലപ്പെട്ടത്. മകൻ നിഷാദി (38) നെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഇന്നലെ രാത്രി 10 മണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ നിഷാദ് ഭാര്യയും അമ്മയുമായി വഴക്കിടുകയായിരുന്നു. ഇതിനിടയിൽ മധ്യസ്ഥത വഹിക്കാനും നിഷാദിനെ പിടിച്ചുവെക്കാനുമായി എത്തിയ പിതാവ് രവീന്ദ്രനെ പ്രതി ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് 12 മണിയോടെ രവീന്ദ്രൻ മരണപ്പെട്ടു.


