തിരുവനന്തപുരത്ത് കടലിൽ കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെയും മൃതദേഹം കണ്ടെത്തി

Spread the love

തിരുവനന്തപുരം: പുത്തൻതോപ്പിൽ കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. നബീലിന്റെ മൃതദേഹമാണ് രാവിലെ വി എസ് എസ് സി ക്കു സമീപം സൗത്ത് തുമ്പ കടലിൽ കണ്ടെത്തിയത്.

മത്സ്യ തൊഴിലാളികൾ നബീലിന്റെ മൃതദേഹം കരയ്ക്കെത്തിച്ചു. നബീൽ, അഭിജിത് എന്നിവരെയാണ് തിരയിൽപെട്ട് കാണാതായത്. അഭിജിത്തിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ കണ്ടെത്തിയിരുന്നു.

തുമ്പ പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഞായർ വൈകുന്നേരം അഞ്ചരയോടെയാണ് കണിയാപുരം സ്വദേശികളായ അഞ്ചംഗ സംഘം പുത്തൻതോപ്പ് കടലിൽ കുളിക്കാൻ ഇറങ്ങിയത്. കടലിൽ മുങ്ങിത്താണ മൂന്നു പേരിൽ ഒരാളെ രക്ഷപ്പെടുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group