
കോട്ടയം: ഒരു ഹെല്‍ത്തി സൂപ്പ് ഉണ്ടാക്കിനോക്കിയാലോ? വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന റാഗിയും ചിക്കനും ചേർത്തു തയ്യാറാക്കിയ ഒരു സൂപ്പ്.
ആവശ്യമായ ചേരുവകള്‍
ചിക്കൻ
ബ്രോക്കോളി
ചോളം
കാരറ്റ്
ബീൻസ്
ഓറിഗാനോ
റാഗിപ്പൊടി
വറ്റല്‍മുളക് ചതച്ചത്
വെളുത്തുള്ളി
ഇഞ്ചി
കുരുമുളക്
ഉപ്പ്
സവാള
ചീര
മല്ലിയില
വെണ്ണ
വെള്ളം
തയ്യാറാക്കുന്ന വിധം

Whatsapp Group 1 | Whatsapp Group 2 |Telegram Group
പച്ചക്കറികള്‍ ചെറുതായി അരിഞ്ഞെടുക്കാം. കഴുകിയെടുത്ത എല്ലിലാത്ത ചിക്കൻ കഷ്ണങ്ങള്‍ കുറച്ച് ഉപ്പും വെള്ളവും ചേർത്തു വേവിക്കാം. കുക്കറില്‍ രണ്ട് വിസില്‍ വരെ വേവിച്ചെടുക്കാം. ചൂടാറിയതിനു ശേഷം ചിക്കൻ കഷ്ണങ്ങള്‍ ചെറുതായി അരിഞ്ഞെടുത്ത് ഒരു ബൗളിലേയ്ക്കു മാറ്റാം. ഇതിലേയ്ക്ക് റാഗിപ്പൊടി ചേർത്തിളക്കാം.
ഒരു പാൻ അടുപ്പില്‍ വച്ച് വെണ്ണ അലിയിച്ചെടുക്കാം. ഇതില്‍ സവാള, വെളുത്തുള്ളി, ഇഞ്ചി എന്നിവ വഴറ്റാം. സവാളയുടെ നിറം മാറി വരുമ്പോള്‍ ചോളം, ബ്രോക്കോളി, ബീൻസ്, കാരറ്റ്, ചീര, എന്നിവ ചേർത്തു നന്നായി വേവിക്കാം. ഇതിലേയ്ക്ക് വെജിറ്റബിള്‍ സ്റ്റോക്കും ഉപ്പും മറ്റ് മസാലകളും ചേർത്ത് കുറഞ്ഞ തീയില്‍ തിളപ്പിക്കാം. ഇടയ്ക്ക് മാറ്റി വച്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങളും ചേർക്കാം. കട്ടിയായി വരുമ്പോള്‍ അടുപ്പണയ്ക്കാം. കുറച്ച് മല്ലിയില ചേർത്തു ചൂടോടെ കഴിച്ചു നോക്കൂ, റാഗി ചിക്കൻ സൂപ്പ്.



