ഇടപാടുകാർക്ക് ആശ്വാസം; സംസ്ഥാനത്ത് മൂന്നാം ഓണത്തിന് ബാങ്കുകൾ പ്രവർത്തിക്കും; എടിഎമ്മുകൾ കാലിയാവാതെ നോക്കും

Spread the love

കോട്ടയം: ഇടപാടുകാർക്ക് സന്തോഷ വാർത്ത.ഓണം പ്രമാണിച്ച് സംസ്ഥാനത്ത് രണ്ടുദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. ഒന്നാം ഓണം ആഘോഷിക്കുന്ന വ്യാഴാഴ്ചയും തിരുവോണ ദിവസമായ വെള്ളിയാഴ്ചയും ആണ് ബാങ്കുകൾക്ക് അവധി.

എന്നാൽ മൂന്നാം ഓണമായ ശനിയാഴ്ച ബാങ്കുകൾ പ്രവർത്തിക്കും. നാലാം ഓണദിവസം ഞായറാഴ്ചയാണ്. ബുധനാഴ്ച കഴിഞ്ഞാൽ തിങ്കളാഴ്ച മാത്രമേ ബാങ്ക് ഇടപാടുകൾ‌ നടത്താൻ കഴിയുകയൂള്ളൂ എന്നു കരുതിയവർക്ക് ആശ്വാസകരമാണ് ശനിയാഴ്ചത്തെ പ്രവൃത്തി ദിവസം.

അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. അടിയന്തര ഇടപാടുകൾക്ക് ബാങ്കുകളുടെ വെബ്‌സൈറ്റുകളോ മൊബൈൽ ആപ്പുകളോ എടിഎമ്മുകളോ ഉപയോഗിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാങ്കിൽ നിന്ന് നേരിട്ടുള്ള സേവനങ്ങളാണെങ്കിൽ, അവധി കലണ്ടർ അനുസരിച്ച് ക്രമീകരിക്കണം. ബുധനാഴ്ച പരമാവധി പണം എടിഎമ്മുകളിൽ നിക്ഷേപിക്കാനുള്ള നീക്കമാണ് ബാങ്ക് അധികൃതർ നടത്തുന്നത്.

ഒന്നാം ഓണദിവസം കൂടുതൽ ഇടപാടുകൾ നടക്കുമെന്നതിനാൽ തിരുവോണ ദിവസം എടിഎമ്മുകൾ ഭൂരിപക്ഷവും കാലിയായിരിക്കും. ഇതു മുൻകൂട്ടി കണ്ടാണ് എടിഎമ്മുകളിൽ ബുധനാഴ്ച കൂടുതൽ പണം നിക്ഷേപിക്കുക.