‘വീട്ടിലെ ബാർ ഉടമ ‘ ഒടുവിൽ വലയിൽ; 3 ചാക്കുകളിലായി റം, ബ്രാണ്ടി ഇനത്തിൽപ്പെട്ട 40 കുപ്പികൾ;ഓണം ഡ്രൈ ഡേക്ക് വില്പനയ്ക്കായി സൂക്ഷിച്ച മദ്യവുമായി യുവാവ് ചങ്ങനാശ്ശേരി എക്സൈസിന്റെ പിടിയിൽ

Spread the love

കോട്ടയം:ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച്ചങ്ങനാശ്ശേരിയിൽ നടത്തിയ പരിശോധനയിൽ 40 കുപ്പി മദ്യം പിടിച്ചെടുത്തു. ചങ്ങനാശ്ശേരി മാടപ്പള്ളി കരിക്കണ്ടത്ത് അരുൺ പി.ബൈജുനെ ചങ്ങനാശ്ശേരി എക്സൈസ് ഇൻസ്പെക്ടർ അഭിലാഷിൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടി.

video
play-sharp-fill

പ്രതി അരുണിൻ്റെ വീട്ടിൽ നിന്നും മൂന്ന് ചാക്കുകളിലായി റം, ബ്രാണ്ടി ഇനത്തിൽപ്പെട്ട 40 കുപ്പികളാണ് കണ്ടെടുത്തത്. ഓണം ഡ്രൈ ഡേ കളിൽ അമിത വില ഈടാക്കി വിൽക്കുന്നതിനായി ശേഖരിച്ച മദ്യമാണ് എക്സൈസ് കണ്ടെത്തിയത്.

ചങ്ങനാശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റെയിഡിൽ എക്സൈസ് ഇൻസ്പെക്ടർ അഭിലാഷിനൊപ്പം എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) രാജീവ് കെ , അസ്സിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ആർ.കെ രാജീവ്, സിവിൽ എക്സൈസ് ഓഫീസർ രതീഷ്.കെ.നാണു, പ്രവീൺ കുമാർ, വനിത സിവിൽ എക്സൈസ് ഓഫീസർ മീര എം ഡ്രൈവർ സിയാദ് എസ് എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group