എംപി എന്ന നിലയില്‍ പ്രിയങ്ക ഗാന്ധി പരാജയം, ദുരന്തബാധിതര്‍ക്കായി ഒന്നും ചെയ്യുന്നില്ല; എല്‍ഡിഎഫ്

Spread the love

പ്രിയങ്ക ഗാന്ധി എംപി എന്ന നിലയില്‍ പരാജയമാണെന്ന് എല്‍ഡിഎഫ്. മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതർക്ക് സഹായം നല്‍കാനുള്ള നടപടി സ്വീകരിച്ചില്ലെന്നും എല്‍ഡിഎഫ് കുറ്റപ്പെടുത്തി. പല ഔദ്യോഗിക പരിപാടികള്‍ക്കും എംപി സ്ഥലത്ത് എത്തുന്നില്ല. ദുരന്തബാധിതർക്ക് ഭവന നിർമാണത്തിനായി കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും പണം പിരിച്ചുവെങ്കിലും വീടുകളുടെ നിർമാണം ഇനിയും തുടങ്ങിയിട്ടില്ല.

മുസ്ലിം ലീഗ് ഭവന നിർമാണ പദ്ധതിയില്‍ ക്രമക്കേട് ഉണ്ടെന്നും എല്‍ഡിഎഫ് ആരോപിച്ചു. ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി സെപ്റ്റംബർ 19ന് കല്‍പ്പറ്റയില്‍ മനുഷ്യ ചങ്ങല തീർക്കുമെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനർ സി കെ. ശശിന്ദ്രൻ പറഞ്ഞു.