
പാലക്കാട്: മകന്റെ പാലുകാച്ചലിന് കൃഷ്ണൻകുട്ടിയ്‌ക്കും കുടുംബത്തിനും ഇരട്ടിമധുരം. കേരള സര്‍ക്കാര്‍ സമൃദ്ധി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടിയുടെ ഭാഗ്യം ഇത്തവണ തേടിയെത്തിയത് ഭീമനാട് പെരിമ്പടാരി പുത്തൻപള്ളിയാലില്‍ കൃഷ്ണൻകുട്ടിക്കാണ്.
അതും ഭാഗ്യദേവത തേടിയെത്തിയത് മകന്റെ വീടിന്റെ പാലുകാച്ചല്‍ ദിനത്തില്‍. ഇന്നലെയായിരുന്നു നറുക്കെടുപ്പ്.
കൃഷ്ണൻകുട്ടിക്ക് സംസാര ശേഷി ഇല്ല. കേള്‍ക്കാനും സാധിക്കില്ല. അദ്ദേഹം പലപ്പോഴും മൂന്നുംനാലും ടിക്കറ്റുകള്‍ ഒന്നിച്ചെടുക്കാറുണ്ട്. മുൻപ് ചെറിയ സമ്മാനങ്ങളും അടിച്ചിട്ടുണ്ട്. ഭാര്യയും മൂന്ന് മക്കളുമാണ് കൃഷ്ണൻകുട്ടിക്കുള്ളത്. ഇന്നലെ മൂത്തമകൻ അനീഷ് ബാബുവിന്റെ വീടിന്റെ പാലുകാച്ചലായിരുന്നു. ഇതിനിടയിലാണ് പെരിമ്പടാരിയിലെ ലോട്ടറി വില്‍പ്പനക്കാരനായ മാമ്പറ്റ അബ്ദുവില്‍ നിന്ന് വാങ്ങിയ MV122462 എന്ന നമ്പറിന് സമ്മാനമടിച്ചത്. നാല് ലോട്ടറിയായിരുന്നു അദ്ദേഹം വാങ്ങിയിരുന്നത്. ഇതിലൊന്നിന് സമ്മാനം ലഭിച്ചതായി അബ്ദു തന്നെയാണ് അറിയിച്ചത്. ടിക്കറ്റ് സൗത്ത് ഇന്ത്യൻ ബാങ്കില്‍ ഏല്‍പ്പിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group