
തെലുങ്ക് നടൻ അല്ലു രാമലിംഗയ്യയുടെ ഭാര്യ അല്ലു കനകരത്നം രണ്ടുദിവസം മുൻപ് ആന്തരിച്ചിരുന്നു. നടന്മാരായ അല്ലു അർജുന്റെയും രാംചരണ്‍ തേജയുടേയും മുത്തശ്ശിയാണ് കനകരത്നം.94 വയസ്സുകാരിയായിരുന്ന കനകരത്നം വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ശനിയാഴ്ച പുലർച്ചെ 1:45-നാണ് മരണമടഞ്ഞത്. മരണശേഷം തന്റെ കണ്ണുകള്‍ ദാനംചെയ്യണമെന്നുള്ള കനകര്തനത്തിന്റെ ആഗ്രഹം നിറവേറ്റിയിരിക്കുകയാണ് അവരുടെ മകളുടെ ഭർത്താവും നടനുമായ ചിരഞ്ജീവി. അല്ലു കനകരത്നത്തിന്റെ മരണശേഷം ഒരു ചടങ്ങില്‍ സംസാരിക്കവേ ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
“മുൻപ് ഞാനും എന്റെ അമ്മയും ഭാര്യാമാതാവും തമ്മില്‍ ഒരു സംഭാഷണം നടന്നിരുന്നു. മരണശേഷം കണ്ണുകള്‍ ദാനം ചെയ്യാൻ തയ്യാറാണോ എന്ന് ഞാൻ അവരോട് ചോദിച്ചു. അവർ ഉടൻ തന്നെ സമ്മതം അറിയിച്ചു. ആ പഴയ സംഭാഷണം ഓർത്ത ഞാൻ എന്റെ ബ്ലഡ് ബാങ്കില്‍ വിളിച്ച് ഭാര്യാമാതാവിന്റെ കണ്ണുകള്‍ ദാനം ചെയ്യാനുള്ള ക്രമീകരണങ്ങള്‍ ചെയ്യാൻ ആവശ്യപ്പെട്ടു. ആ നടപടിക്രമങ്ങള്‍ പൂർത്തിയായി.” നടൻ കൂട്ടിച്ചേർത്തു.
നിരവധിപേരാണ് ചിരഞ്ജീവിയുടെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. കനകരത്നത്തിന്റെ മകൻ അല്ലു അരവിന്ദിന്റെ മക്കളാണ് നടന്മാരായ അല്ലു അർജുനും അല്ലു സിരീഷും. അല്ലു അരവിന്ദിന്റെ സഹോദരിയാണ് ചിരഞ്ജീവിയുടെ ഭാര്യയും നടൻ രാംചരണ്‍ തേജയുടെ അമ്മയുമായ സുരേഖ.

Whatsapp Group 1 | Whatsapp Group 2 |Telegram Group