
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയോട് പുറത്തുവരാനും ഉണ്ടായ വേദനകള്‍ തുറന്നുപറയാനും ആവശ്യപ്പെട്ട് യുവനടി റിനി ആൻ ജോർജ്. ഒരു അഭിമുഖത്തിനിടെ പറഞ്ഞ ചില കാര്യങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ വിവാദമായതിന് പിന്നാലെയാണ് റിനി ആൻ ജോർജിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.
‘വേട്ടപ്പട്ടികള്‍ കുരയ്ക്കുന്നതു നീ കാര്യമാക്കേണ്ട. നിനക്കൊപ്പം കേരളത്തിന്റെ മനഃസാക്ഷി ഉണ്ട്. ഒരു ജനസമൂഹം തന്നെയുണ്ട്. നീ അല്ല കരയേണ്ടത്… നീ ചിരിച്ചു കൊണ്ട് ഈ ലോകത്തെ നേരിടണം. കരയേണ്ടതും ഒറ്റപ്പെടേണ്ടതും വേട്ടക്കാരൻ ആണ്. നീ പുറത്തു വരൂ… നിനക്കുണ്ടായ വേദനകള്‍ സധൈര്യം പറയു.’- എന്നാണ് റിനി ഇൻസ്റ്റഗ്രാമില്‍ കുറിച്ചത്.
റിനിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:-

Whatsapp Group 1 | Whatsapp Group 2 |Telegram Group
അവളോടാണ്…
പ്രിയ സഹോദരി…
ഭയപ്പെടേണ്ട…
വേട്ടപ്പട്ടികള്‍ കുരയ്ക്കുന്നതു നീ കാര്യമാക്കേണ്ട…
നിനക്കൊപ്പം കേരളത്തിന്റെ മനഃസാക്ഷി ഉണ്ട്…
ഒരു ജനസമൂഹം തന്നെയുണ്ട്…
നീ അല്ല കരയേണ്ടത്… നീ ചിരിച്ചു കൊണ്ട് ഈ ലോകത്തെ നേരിടണം…
കരയേണ്ടതും ഒറ്റപ്പെടേണ്ടതും വേട്ടക്കാരൻ ആണ്…
നീ പുറത്തു വരൂ… നിനക്കുണ്ടായ വേദനകള്‍ സധൈര്യം പറയു…
നീ ഇരയല്ല
നീ ശക്തിയാണ്… നീ അഗ്നിയാണ്…