
ചെന്നൈ: മലയാളികളുടെ അടക്കം പ്രീതി പിടിച്ചുപറ്റിയ തമിഴ് സംവിധായകനാണ് വെട്രിമാരൻ.
വിസാരണെെ, വട ചെന്നെെ, അസുരൻ തുടങ്ങിയ നിരവധി ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. സംവിധാനം മാത്രമല്ല നിർമാതാവ് എന്ന നിലയിലും വെട്രിമാരൻ ശ്രദ്ധനേടിയിട്ടുണ്ട്.
കാക്കമുട്ടെെ, കൊടി, ലെൻസ് തുടങ്ങിയ ചിത്രങ്ങള്‍ വെട്രിമാരന്റെ പ്രൊഡക്ഷൻ കമ്പനിയായ ഗ്രാസ് റൂട്ട് ഫിലിം കമ്പനിയാണ് നിർമിച്ചത്. ഇപ്പോഴിതാ തന്റെ നിർമാണ കമ്പനി പൂട്ടാനൊരുങ്ങുകയാണ് വെട്രിമാരൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വർഷാ ഭരത് സംവിധാനം ചെയ്യുന്ന ‘ബാഡ് ഗേള്‍’ എന്ന ചിത്രമാണ് നിലവില്‍ വെട്രിമാരന്റെ പ്രൊഡക്ഷൻ കമ്പനിയായ ഗ്രാസ് റൂട്ട് ഫിലിം നിർമിക്കുന്നത്. ഇത് താൻ നിർമ്മിക്കുന്ന അവസാന ചിത്രമായിരിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ബാഡ് ഗേളും അതിന് മുൻപ് നിർമിച്ച മാനുഷിയും കാരണമുണ്ടായ വിവാദങ്ങളും ഈ ചിത്രങ്ങളുടെ പേരില്‍ സെൻസർ ബോർഡുമായുണ്ടായ തർക്കങ്ങളുമാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ കാരണമായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.