തീക്കോയി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഇക്കോ ഷോപ്പിൽ ‘ഓണസമൃദ്ധി 2025’ കർഷകച്ചന്ത ആരംഭിച്ചു; എല്ലാവിധ കാർഷിക ഉത്പന്നങ്ങളും ന്യായവിലയ്ക്ക്

Spread the love

കോട്ടയം: തിരുവോണത്തോടനുബന്ധിച്ച് തീക്കോയി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഇക്കോ ഷോപ്പിൽ ഓണസമൃദ്ധി 2025 കർഷകച്ചന്ത ആരംഭിച്ചു.

വിഷരഹിത പച്ചക്കറികളും വാഴക്കുല, ചേന, കപ്പ, ചേമ്പ് തുടങ്ങി എല്ലാവിധ കാർഷിക ഉത്പന്നങ്ങളും ന്യായവിലയ്ക്ക് ലഭിക്കും.

സെപ്റ്റംബർ നാലു വരെയാണ് കർഷകച്ചന്ത പ്രവർത്തിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് മാജി തോമസ്, ഗ്രാമപഞ്ചായത്തംഗം ബിനോയി ജോസഫ്, കൃഷി ഓഫീസർ എസ്.എസ്. സുഭാഷ്,കൃഷി അസിസന്റ് ഓഫീസർ അബ്ദുൾ ഷഹീദ്, ഇക്കോ ഷോപ്പ് ഭാരവാഹികളായ ജെസ്സി ജോർജ്, ജോയി മുത്തനാട്ട്, മോഹനൻ തണ്ടാടിയിൽ തുടങ്ങിയവർ പങ്കെടുത്തു.