അഫ്ഗാനിസ്താനിൽ അതിതീവ്ര ഭൂചലനം ; മരിച്ചവരുടെ എണ്ണം 800 കടന്നു, നിരവധി പേർക്ക് പരിക്ക്

Spread the love

കാബൂൾ:  അഫ്ഗാനിസ്താനിലുണ്ടായ അതിതീവ്ര ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 800 കടന്നു. ഞായറാഴ്ച രാത്രി 11.47-ഓടെയാണ് റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ‘ഭൂചലനം അനുഭവപ്പെട്ടത്.

video
play-sharp-fill

കുറഞ്ഞത് 2500  അപകടത്തിൽ  പരിക്കേറ്റതായും അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നംഗർഹാർ പ്രവിശ്യയിലെ ജലാലാബാദിന് 27 കിലോമീറ്റർ വടക്കുകിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. എട്ട് കിലോമീറ്റർ ആഴത്തിൽ പ്രകമ്പനം അനുഭവപ്പെട്ടു. കുനാർ പ്രവിശ്യയിൽ വ്യാപക നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. നൂർ ഗുൽ, സോകി, വാട്പുർ, മനോഗി തുടങ്ങിയ പ്രദേശങ്ങൾ ബാധിക്കപ്പെട്ടു. നൂറുകണക്കിന് വീടുകൾ പൂർണമായോ ഭാഗികമായോ നശിച്ചു. കുനാർ ഗ്രാമത്തിൽ മാത്രം 20 പേർ മരിച്ചതായും 35 പേർക്ക് പരിക്കേറ്റതായും ബിബിസിയുടെ ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group