
എറണാകുളം : നാഷണലിസ്റ്റ് മൈനൊരിറ്റീസ് കോൺഗ്രസ് സംസ്ഥാന നേതൃയോഗം എറണാകുളത്ത് എൻ സി പി (എസ് )സംസ്ഥാന കമ്മിറ്റി ഓഫിസിൽ നടന്നു. പാർട്ടിയുടെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ് ഉൽഘാടനം ചെയ്തു.
ഒക്ടോബർ മാസത്തിൽ സംസ്ഥാന ത്രിദിന ക്യാമ്പ് മലപ്പുറം ജില്ലയിലെ തിരൂരിലെ, മലയാള ഭാഷയുടെ ഈറ്റില്ലമായ തുഞ്ചൻ പറമ്പിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു.
സംസ്ഥാന ചെയർമാൻ കെ ടി മുജീബ് അദ്യക്ഷത വഹിച്ചു, ദേശീയ ജനറൽ സെക്രട്ടറി എ പുത്രൻ,സംസ്ഥാന ജനറൽ സെക്രട്ടറി മാരായ മുഹമ്മദ് അലി സിഹാബ്, ബാബു കപ്പക്കാലാ, നാസറുദ്ധീൻ, ഷീബ ലിയോൺ, ട്രഷറർ ഷൈജു ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group