“ഓണത്തിന് ഒരു സ്നേഹക്കോടി” ; ചങ്ങനാശ്ശേരി എസ്‌എൻഡി പി യോഗം 3207-ാം നമ്പർ വടക്കേക്കര ശാഖയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണക്കോടി വിതരണം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും

Spread the love

ചങ്ങനാശ്ശേരി : എസ്‌എൻഡി പി യോഗം 3207-ാം നമ്പർ വടക്കേക്കര ശാഖയുടെ നേതൃത്വത്തിൽ ഓണക്കോടി വിതരണം ചെയ്യുന്നു.

‘ഓണത്തിനു ഒരു സ്നേഹക്കോടി’ എന്ന പദ്ധതിയിലൂടെയാണ് നിർധനരായ കിടപ്പു രോഗികൾക്കും മുതിർന്ന വർക്കും ഓണക്കോടി വിതരണം ചെയ്യുന്നത്.

ജാതിമത വ്യത്യാസമില്ലാതെയാണ് ഓണക്കോടി വിതരണം. ഇന്ന് വൈകിട്ട് 6.30ന് വടക്കേക്കര ശ്രീനാരായണ പ്രാർഥനാ മന്ദിരത്തിൽ നടക്കുന്ന ചടങ്ങ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാഖാ പ്രസിഡന്റ് പ്രവീൺ പുതുപ്പറമ്പ് അധ്യക്ഷനാകും. ചടങ്ങിൽ മികച്ച കർഷകരെ ആദരിക്കും.