200 കൊല്ലത്തേക്കുള്ള വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള തോറിയം കേരളത്തിലുണ്ട്; തോറിയം നിലയങ്ങളുടെ സാധ്യത പരിശോധിക്കും; മന്ത്രിസഭയിൽ ഉടന്‍ റിപ്പോർട്ട് വെക്കും; മന്ത്രി കെ കൃഷ്ണന്‍കുട്ടി

Spread the love

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനത്തിന് ബദല്‍ മാര്‍ങ്ങളെ കുറിച്ചുള്ള ചര്‍ച്ച സജീവമാക്കി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ആണവ നിലയത്തിന് കേരളത്തിൽ വലിയ സാധ്യതയുണ്ട്. ധാതുലവണങ്ങളുടെ ലഭ്യതയുണ്ട്. ഇതിന്‍റെ സാധ്യത പരിശോധിക്കണം തോറിയം നിലയങ്ങൾ കേരളത്തിൽ വരും ഇതിനുള്ള സാധ്യത പരിശോധിക്കണം കേരളത്തിൽ തോറിയത്തിന്‍റെ  ലഭ്യത കൂടുതലാണ്.  200 കൊല്ലത്തേക്കുള്ള  വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള തോറിയം കേരളത്തിലുണ്ട്  തോറിയം നിലയങ്ങൾക്കുള്ള സാധ്യത ചർച്ച ചെയ്യപ്പെടണം

video
play-sharp-fill

പദ്ധതി ഒരു തലമുറയ്ക്കായിട്ടാണ്. ഇതിൽ രാഷ്ട്രീയമില്ല പദ്ധതിയിൽ തെരഞ്ഞടുപ്പ് രാഷ്ട്രീയവുമില്ല വൈദ്യുതി ഉൽപാദനത്തിൽ സ്വയം പര്യാപ്തതയ്ക്ക് വേണ്ടിയാണിത് ഭാവി ആലോചിച്ചാണ് പദ്ധതി തുടങ്ങേണ്ടത്.ഇക്കാര്യത്തില്‍ ജനാഭിപ്രായം തേടും മന്ത്രിസഭയിൽ ഉടൻ റിപോർട്ട് വെക്കും ആണവ നിലയമല്ല, കേരളത്തില്‍ തോറിയം നിലയം സ്ഥാപിക്കും ഹൈഡൽ പദ്ധതിക്കൊപ്പം തന്നെ ഇത്തരം സാധ്യതകൾ പരിശോധിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു