ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് ഉയർന്ന ജീവനക്കാരൻ മോശമായി പെരുമാറിയെന്ന പരാതി; കലക്ടർക്ക് ഇന്ന് റിപ്പോർട്ട് നൽകും

Spread the love

കോഴിക്കോട്: കോഴിക്കോട് കലക്ടറേറ്റിൽ ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് ഉയർന്ന ജീവനക്കാരൻ മോശമായി പെരുമാറിയെന്ന പരാതിയിൽ ഇന്ന് കലക്ടർക്ക് റിപ്പോർട്ട് നൽകും.

video
play-sharp-fill

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അന്വേഷിക്കുന്ന ആഭ്യന്തര സമിതിയാണ് റിപ്പോർട്ട് കൈമാറുന്നത്. വ്യാഴാഴ്‌ച കളക്ടറേറ്റിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം. തുടർന്ന് ജീവനക്കാരി കലക്ടർക്ക് രേഖാമൂലം പരാതി നൽകുകയായിരുന്നു.

ഈ പരാതിയിലാണ് പ്രാഥമിക അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചത്. പരാതിക്കാരിയുടേയും കൂടെ ഉണ്ടായിരുന്നവരുടേയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ യുവതി പൊലീസിൽ പരാതി നൽകിയിട്ടില്ല. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group