മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; മുസ്‌ലിം ലീഗ് നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഇന്ന് തുടക്കമാകും

Spread the love

വയനാട്: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിയുടെ ഭാഗമായി മുസ്‌ലിം ലീഗിന്റെ കീഴില്‍ വീടുകളുടെ നിർമ്മാണ പ്രവൃത്തികള്‍ക്ക് ഇന്ന് തുടക്കമാകും.

ഉച്ചയ്ക്ക് ശേഷം 2 മണിക്കാണ് നിർമ്മാണ പ്രവർത്തനങ്ങള്‍ ആരംഭിക്കുക. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ കാർമികത്വത്തിലാണ് നിർമ്മാണ പ്രവൃത്തികള്‍ക്ക് തുടക്കമാകുന്നത്.

ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ-സംസ്ഥാന-ജില്ല ഭാരവാഹികള്‍ സംബന്ധിക്കും. നിർമ്മാണ്‍ കണ്‍സ്ട്രക്ഷൻസ്, മലബാർ ടെക് കോണ്‍ട്രാക്ടേഴ്‌സ് എന്നിവർക്കാണ് നിർമ്മാണ ചുമതല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമ നടപടികളെല്ലാം പൂർത്തീകരിച്ച്‌ നിർദിഷ്ട പദ്ധതി പ്രദേശം വീട് നിർമ്മാണത്തിന് സജ്ജമായിട്ടുണ്ടെന്നു ലീഗ് നേതാക്കള്‍ അറിയിച്ചു.