
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് അപകടം. കുന്നമംഗലം മുക്കം റോഡിലെ ചെത്തുകടവിലാണ് അപകടമുണ്ടായത്.
അപകടത്തില്‍ ആർക്കും പരിക്കില്ല. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. തുരങ്കപാതയുടെ നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയൻ കടന്നുപോയ പാതയിലാണ് മരംവീണത്. റോഡില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.