ഉത്തര്‍പ്രദേശിൽ പടക്കനിര്‍മാണശാലയില്‍ വൻ പൊട്ടിത്തെറി; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം; അഞ്ച് പേര്‍ക്ക് പരിക്ക്

Spread the love

ലക്നൗ: ഉത്തര്‍പ്രദേശിലെ ലക്‌നോവില്‍ പടക്കനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു.

ഗുഡാംബ സ്റ്റേഷന്‍ പരിധിയില്‍ ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ മരിച്ചിരിക്കാമെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും രണ്ട് മരണങ്ങള്‍ മാത്രമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

അപകടകരമായ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസും പ്രാദേശിക ഭരണകൂടവും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group